സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം : സുപ്രീംകോടതി തീരുമാനം ഇന്ന്


കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി ചോദ്യംചെയ്ത മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് തീരുമാനം എടുത്തേക്കും.


കേസില്‍ തീരുമാനം എടുക്കും മുന്‍പ് സമാനമായ കേസുകളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടി ഉള്‍പ്പെട്ട ബഞ്ചുകളുടെ മുന്‍ ഉത്തരവുകള്‍ പരിശോധിക്കണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു.


തുടര്‍ന്നാണ് കേസ് ഇന്നത്തേയ്ക്ക് മാറ്റിയത്. അടൂര്‍ മൗണ്ട് സിയോണ്‍, ഡിഎം വയനാട്, തൊടുപുഴ അല്‍ അസര്‍ കോളേജുകളിലായി 400 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട്.



Sharing is Caring