കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ വര്‍ദ്ധനവ് . പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത് . പവന് 24,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,085 രൂപയിലാണ് വ്യാപാരം നടക്കുന്നത് . രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. ശനിയാഴ്ച പവന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.













