ആനന്ദം, കൂടെ, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷശ്രദ്ധ പിടിച്ച് പറ്റിയ നടന്‍ റോഷന്‍ മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപിന്റെ സിനിമയിലാണ് ആദ്യമായി റോഷന്‍ അഭിനയിക്കുന്നത്.ഹീറോ വേഷത്തിൽ ആണ് എത്തുന്നത് . റോഷന്‍ മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റം നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.













