കൊച്ചി: സ്വര്‍ണ വില ഇന്ന് കുതിച്ചു കയറി . പവന് 320 രൂപയാണ് കൂടിയത് . തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില കൂടുന്നത് . തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയാണ് കൂടിയിരിക്കുന്നത്.24,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,025 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.













