പ്രളയദുരന്തത്തില്‍ അകപ്പെട്ട മുംബൈ നിവാസികള്‍ക്ക് സഹായ വാഗ്ദാനങ്ങള്‍ നല്കാന് തയാറാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു . തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഈ വിവരം അറിയിച്ചത്. എത്രയും പെട്ടെന്ന് സഹായം നല്കാന് മുംബൈ കേരള ഹൗസിനും നോര്‍ക്ക ഓഫിസിനും നിര്‍ദേശം നല്‍കിയതായി അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു.
മുംബൈയിലുണ്ടായ ശക്തമായ മഴയില്‍ ഇരുപതിലേറെ പേര്‍ക്ക് ഇതിനകം ജീവന് നഷ്ടമായിട്ടുണ്ട്. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയാണ് മുംബൈ നേരിടുന്നത്. മുംബൈയിലെ സജീവമായ മലയാളി സമാജങ്ങളും മലയാളി സമൂഹവും ഒന്നായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്നും മുഖ്യമന്ത്രി ഫേസ്ബുക് പേജില്‍ കുറിച്ചു.ശക്തമായ മഴ തുടരുന്ന മുംബൈയില്‍ ഇന്ന് പൊതു അവധിയാണ്. വിമാനത്താവളവും അടച്ചിട്ടിരിക്കുകയാണ്. വരുന്ന അഞ്ചുദിവസങ്ങളില്‍ അതിശക്തമായ മഴ നഗരത്തില്‍ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.













