സ്വപ്‌നയേയും സന്ദീപിനെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടങ്ങി


കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഒരുമിച്ചിരുത്തിയുള്ള വിശദമായ ചോദ്യം ചെയ്യല്‍ തുടങ്ങി. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. എന്‍.ഐ.എ അന്വേഷണ ഉദ്യോഗസ്ഥന്‍ സി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.


സുരക്ഷിതമായി ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയതെന്നും എന്‍.ഐ.എ വിലയിരുത്തുന്നു. വ്യാജ രേഖ നിര്‍മിച്ചതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലൂടെ കണ്ടെത്തുകയാണ് എന്‍.ഐ.എ സംഘത്തിന്റെ ലക്ഷ്യം.


വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പ് ഉള്‍പ്പെടെയുളള നടപടി ക്രമങ്ങളിലേക്ക് എന്‍.ഐ.എ നീങ്ങുക. ബാഗേജിലൊളിപ്പിച്ച സ്വര്‍ണം കടത്താന്‍ വ്യാജ രേഖ ഉണ്ടാക്കിയ കാര്യങ്ങളിലടക്കം കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ശേഖരിക്കേണ്ടതുണ്ട്. ഇതിലുപയോഗിച്ചിരിക്കുന്ന എംബസിയുടെ എംബ്ലവും സീലും വ്യാജമാണെന്നാണ് എന്‍.ഐ.എയുടെ പ്രഥമിക വിലയിരുത്തല്‍.

ജ്വല്ലറിയാവശ്യത്തിനാണ് സ്വര്‍ണം കടത്തിയതെന്ന പ്രതികളുടെ വാദം എന്‍.ഐ.എ മുഖവിലയ്‌ക്കെടുത്തിട്ടില്ല.



Sharing is Caring