സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആകാത്തവരാണ് വനിതാ മതില്‍ കെട്ടുന്നതെന്ന് ചെന്നിത്തല


തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആകാത്തവരാണ് വനിതാ മതില്‍ കെട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തെ ഭ്രാന്താലയമാക്കാനേ ഇതുപകരിക്കൂ എന്നും ചെന്നിത്തല പറഞ്ഞു.


വനിതാ മതില്‍ എന്ന വര്‍ഗീയ മതില്‍ കെട്ടാന്‍ സര്‍ക്കാര്‍ സംവിധങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. ഓഫീസ് സമയത്ത് യോഗങ്ങള്‍ പാടില്ല എന്നുണ്ടെങ്കിലും വനിതാ മതില്‍ യോഗങ്ങള്‍ ആ സമയത്ത് നടക്കുന്നു. ഒന്നര ലക്ഷം ഫയലുകള്‍ കെട്ടി കിടക്കുമ്ബോഴാണ് ഇങ്ങനെ യോഗങ്ങള്‍ ചേരുന്നത് എന്നും ചെന്നിത്തല വിമര്‍ശിച്ചു. സിപിഎം സൈബര്‍ പോരാളികളാണ് മഞ്ജുവിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.


അതിനിടെ, വനിതാ മതിലില്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ല എന്ന് കെഎസ്യുവും വ്യക്തമാക്കി. വിഭാഗീയത ഉണ്ടാക്കുന്ന വര്‍ഗീയ മതിലാണിതെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് പറ‍ഞ്ഞു.



Sharing is Caring