പിറവം: പിറവം ടൗണില്‍ വയോധികനെ സിമന്റ് കട്ടയ്ക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഇന്ന് രാവിലെയാണ് പോലീസ് ഇവരെ കസ്ഡിയിലെടുക്കുന്നത്.
പുലര്‍ച്ചെയാണ് പിറവം ടൗണില്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ പാര്‍പ്പാംകോട് കണ്ടംകരിക്കല്‍ കൃഷ്ണന്‍കുട്ടി (70) ആണ് മരിച്ചത്. സിമന്റ് കട്ടയ്ക്ക് തലയ്ക്ക് ഇടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.














