സ്പൈസ് റൂട്ട് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും


സുഗന്ധക്കൂട്ടുകളുടെ രുചിപ്പെരുമയുമായി കൊച്ചിയില്‍ നടക്കുന്ന സ്പൈസ് റൂട്ട് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. ജര്‍മനിയും ഫ്രാന്‍സും തായലന്‍ഡും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും മാറ്റുരയ്ക്കാന്‍ എത്തിയ രുചിമത്സരത്തിന് രാഷ്ട്രപതിഭവനിലെ ഷെഫ് ഉള്‍പ്പെടെ ഉള്ളവരാണ് വിധികര്‍ത്താക്കളായി എത്തിയിരിക്കുന്നത്.

രിവും പുളിയും ഉപ്പും ചവര്‍പ്പും സുഗന്ധക്കൂട്ടുകളുടെ ഗന്ധവുമായിരുന്നു കഴിഞ്ഞ നാലു ദിവസമായി കൊച്ചിക്ക്.
ഇറ്റാലിയന്‍, ലെബനീസ്, ജാപ്പനിസ്, മലേഷ്യന്‍, തായ്, ഈജിപ്ഷ്യന്‍ തുടങ്ങി 15 രാജ്യങ്ങളിലെ രുചികളാണ് ഇവിടെ പരസ്പരം മത്സരിക്കുന്നത്.
കേരളാ ടൂറിസം വകുപ്പും യുനെസ്കോയും ചേര്‍ന്നാണ് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ സ്പൈസ് റൂട്ട് രുചിമത്സരം സംഘടിപ്പിച്ചത്.




Sharing is Caring