സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച്‌ കെജ്രിവാള്‍


ന്യൂഡല്‍ഹി: ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിനായി 5500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിപ്പിക്കുക. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളിലും ക്ലസ്റ്റര്‍ ബസ്സുകളിലുമാണ് ഇവരെ നിയമിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്.


‘ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്വം നിങ്ങള്‍ ഏറ്റെടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’ – സുരക്ഷാ ജീവനക്കാരോട് സംസാരിക്കുന്നതിനിടെ കെജ്രിവാള്‍ പറഞ്ഞു.


ദീപാവലിക്ക് മുമ്ബ് ജീവനക്കാരെ വിന്യസിക്കുന്നത് പൂര്‍ത്തിയാക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷമെങ്കിലും സുരക്ഷാ ജീവനക്കാരായി പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് ജോലിയില്‍ മുന്‍ഗണന. ബസില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സുരക്ഷാ ജീവനക്കാരോട് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.



Sharing is Caring