സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി


സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി ഓണത്തിനു മുന്‍പുതന്നെ വിതരണം ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇതിനായി ഭക്ഷ്യവകുപ്പുമായി സഹകരിച്ചു പൊതു വിപണിയില്‍നിന്ന് അയ്യായിരം ടണ്‍ അരി സംഭരിച്ചിട്ടുണ്ട്. സ്കൂളുകളില്‍ അരി വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനു പാളിച്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം ഉച്ചഭക്ഷണ പദ്ധതിയില്‍ നല്‍കുന്ന അരിയാണ് സൗജന്യ വിതരണത്തിന് ഉപയോഗിക്കുക. രണ്ടാംഘട്ട അലോട്ട്മെന്റ് വരാഞ്ഞതോടെ എഫ്സിെഎ അരി നല്‍കാതിരുന്നതാണ് വിതരണം പ്രതിസന്ധിയിലാകാനുള്ള കാരണം.




Sharing is Caring