സോളാറില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം: സരിതയുടെ കത്ത് നീക്കാന്‍ ഉത്തരവ്


കൊച്ചി: സോളാര്‍ കമ്മീഷന്‍റ റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും ചോദ്യം ചെയ്ത് ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.


അതേസമയം, റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു. സോളാര്‍ കമ്മീഷനെ നിയമിച്ചത് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണെന്നും അതിനാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമപരമല്ലെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം.




Sharing is Caring