സോളാര്‍: ആക്ഷേപം തെളിഞ്ഞാല്‍ പൊതുരംഗത്ത് ഉണ്ടാവില്ലെന്ന് ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം:സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ റിപോര്‍ട്ടിലുണ്ട്. 50 വര്‍ഷം പ്രവര്‍ത്തന രംഗത്ത് തുടരുന്ന ആളാണ് താനെന്നും കണ്ണാടിക്കൂട്ടിലിരിക്കാതെ എന്നും ജനങ്ങളുടെ കൂടെ പ്രവൃത്തിച്ച വ്യക്തിയാണ് താനെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒന്നും എവിടേയും മറച്ചുവെക്കാനില്ല. അതുകൊണ്ട് തന്നെ ഒരു നടപടിയിലും ആശങ്കയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


ഇന്ന് ഇതുവരെ ഒരു ആക്ഷേപത്തിനും ഞാന്‍ വഴികൊടുത്തിട്ടില്ല. ആളുകളുമായി അടുത്ത് നിന്ന് പ്രവൃത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ജീവിതം ജനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത്തരം ആളുകളുടെ ആക്ഷേപത്തിന്റെ പുറത്ത് അത് ഇലാതാകും എന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്കെതിരായ ആക്ഷേപത്തില്‍ ഒരു ശതമാനമെങ്കിലും ശരിയാണെന്ന് തെളിഞ്ഞാല്‍ പിന്നെ പൊതുരംഗത്ത് ഉണ്ടാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.


 

 

 

 

 

 

 



Sharing is Caring