സോണിയ ഗാന്ധിക്ക് പുരസ്‌കാരം


ന്യൂഡല്‍ഹി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് പുരസ്‌കാരം. റഷ്യന്‍ ഫെഡറല്‍ അസംബ്ലിയുടെയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പാര്‍ലമെന്ററി സമിതിയുടെയും നേതൃത്വത്തിലുള്ള യൂറേഷ്യന്‍ വനിതാ ഫോറം പുരസ്കാരമാണ് സോണിയ നേടിയത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സോണിയ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെത്തി. ‘സുസ്ഥിര വികസനത്തിലും ആഗോള സുരക്ഷയിലും സ്ത്രീകള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തിലുള്ള ശില്‍പശാലയില്‍ സോണിയ പ്രസംഗിക്കും.




Sharing is Caring