ഷവോമി എംഐ എ2 റെഡ് കളര്‍ വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഷവോമിയുടെ രണ്ടാമത്തെ സ്മാര്‍ട്‌ഫോണായ എംഐ എ2 റെഡ് കളര്‍ വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. നാല് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ ആദ്യം അവതരിപ്പിച്ചിരുന്നത്. കറുപ്പ്, റോസ് ഗോള്‍ഡ്, ഗോള്‍ഡ്, ബ്ലു എന്നിവയാണ്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജിന് 16,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം 128 ജിബി വാരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.

5.99 ഇഞ്ച് FHD + ഡിസ്‌പ്ലെ 2160 × 1080 പിക്‌സല്‍ റെസല്യൂഷന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്. 3,010 എംഎഎച്ച്‌ ബാറ്ററിയും Mi A2ല്‍ ഉണ്ടാകും. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് സംവിധാനം ഫോണില്‍ ഇല്ല. 12 എംപി 20 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 20 എംപി ഫ്രണ്ട് ക്യാമറയുമാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *