സൈക്കിളില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ


നഗരത്തില്‍ വീണ്ടും പെണ്‍കുട്ടിക്കു നേരെ ആക്രമണ ശ്രമം. ഇന്നലെ രാത്രിയില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്കു നേരെയാണ് കൈയറ്റ ശ്രമമുണ്ടായത്.


മ്യൂസിയം വെള്ളയമ്ബലം റോഡില്‍ വച്ചാണ് ആക്രമണ ശ്രമമുണ്ടായത്. ബൈക്കില്‍ സഞ്ചരിച്ച പ്രതിയാണ് പെണ്‍കുട്ടിയെ പിടിക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ മ്യൂസിയം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. വൈകുന്നേരത്തോടെ പ്രതിയായ പേയാട് സ്വദേശി മനുവിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.




Sharing is Caring