നാളെ സംസ്ഥാന ബജറ്റ്;ക്ഷേമ പദ്ധതികൾ തുടരും

സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റിൽ മുൻ‌തൂക്കം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാകുമെന്ന് സൂചന.

സർക്കാർ സേവനങ്ങളിൽ പലതിന്റെയും സർവീസ് ചാർജുകളിൽ വർധനവുണ്ടാകും. നിലവിലുള്ള ക്ഷേമ പദ്ധതികൾ തുടരും.എന്നാൽ ക്ഷേമ പെൻഷനുകളിൽ ഉപ്പേടെ വർധനവ് ഉണ്ടാകില്ല. ഒന്നിലധികം പെൻഷനുകൾ വാങ്ങുന്നത് ഒഴിവാക്കാനും, നികുതി പിരിവ് കാര്യക്ഷമമാക്കാനും നടപടികൾ ഉണ്ടാകും.

ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ വയ്ക്കും.സിപിഐഎം നേതാക്കൾക്ക് ലഹരി മാഫിയയുമായി ബന്ധം ഉണ്ടെന്ന ആരോപണങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിച്ചേക്കും. പൊലീസ് ഗുണ്ടാ ബന്ധവും ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്. അതേസമയം ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപനയത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് അവസാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *