സെക്രട്ടറിയേറ്റിന് മുന്നിലെ യു.ഡി.എഫിന്‍റെ രാ​പ്പ​ക​ല്‍ സ​മ​രം തുടങ്ങി


തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ത്തി​ലെ സ​ര്‍ക്കാ​റിന്റെ സ​മ്ബൂ​ര്‍ണ ​പ​രാ​ജ​യം അടക്കമുള്ള കാര്യങ്ങള്‍ ചൂ​ണ്ടി​ക്കാ​ട്ടി​ യു.ഡി.എഫ് നടത്തുന്ന രാ​പ്പ​ക​ല്‍ സ​മ​രത്തിന് തുടക്കമായി. സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ല്‍ നടന്ന സമരം മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.ധൂര്‍ത്തിനും ഇല്ലാത്ത അവകാശവാദത്തിനുള്ള പരസ്യത്തിനും വേണ്ടി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. പഞ്ചായത്ത് അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പണം സര്‍ക്കാര്‍ റദ്ദാക്കി. ഇത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.


ഉപദേശകന്മാരുടെ കൂട്ടമാണ് സംസ്ഥാന സര്‍ക്കാറിനെ വളഞ്ഞു വെച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിന് ചുറ്റും കൈപിടിച്ച്‌ നില്‍ക്കാനുള്ള ഉപദേശകരുണ്ട്. ക്യാബിനറ്റ് റാങ്കും കോടികള്‍ ചെലവഴിക്കുന്നവരും ഈ സംഘത്തിലുണ്ട്. ഇതു കൊണ്ട് എന്ത് മാറ്റമുണ്ടായി എന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.


പി.​എ​സ്.​എ​സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍ത്ത സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​​, സ​ര്‍ക്കാ​റിന്‍റെ അ​ഴി​മ​തി​, ധൂ​ര്‍ത്ത്, കെ​ടു​കാ​ര്യ​സ്ഥ​ത എന്നിവയും ചൂണ്ടിക്കാട്ടിയാണ് സമരം നടത്തുന്നത്. യു.​ഡി.​എ​ഫ് ജി​ല്ല​ാ ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ല​ക്‌​ട​റേ​റ്റു​ക​ള്‍ക്ക് മു​ന്നി​ലു​ം രാ​പ്പ​ക​ല്‍ സ​മ​രം നടത്തുന്നുണ്ട്.അതേസമയം, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ രാ​പ്പ​ക​ല്‍ സ​മ​രം സെ​പ്​​റ്റം​ബ​ര്‍ ആ​റി​നാണ്​ ന​ട​ക്കുക. കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ സ​മ​രം പി​ന്നീ​ട്​ തീ​രു​മാ​നി​ക്കും.



Sharing is Caring