ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ വിയോജിപ്പ് കാണിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍കുമാര്‍ ഷിന്‍ഡെ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സാധ്യത .21 വര്‍ഷത്തിന് ശേഷമാണു നെഹ്‌റു-ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരു വ്യക്തി അധ്യക്ഷ പദവിയില്‍ എത്തുന്നത് .മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ‌്നിക‌് എന്നിവരും പരിഗണനയിലുണ്ട‌്. മഹാരാഷ്ട്രയില്‍ നിന്നുമുള്ള ദളിത് നേതാവാണ് സുശീല്‍ കുമാര്‍ ഷിന്‍ഡെ.ഇത് മഹാരാഷ്ട്ര, ഡല്‍ഹി, ജാര്‍ഖണ്ഡ്,ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ സ്വാധിനിച്ചേക്കും.പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും കോണ്‍ഗ്രസ‌് മുഖ്യമന്ത്രിമാരുടെ യോഗത്തിലും അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനിന്നതോടെയാണ് സീതാറാം കേസരിക്കുശേഷം നെഹ‌്റു-ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരു വ്യക്തി ഈ പദവിയില്‍ എത്തുന്നത്.സച്ചിന്‍ പൈലറ്റ‌്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ യുവനേതാക്കളെ പരിഗണിക്കണമെന്ന‌് ഒരുവിഭാഗം ആവശ്യപ്പെട്ടു.എഐസിസി ജനറല്‍ സെക്രട്ടറിയായ മുകുള്‍ വാസ‌്നിക്കിന‌് ചുമതലയുണ്ടായിരുന്ന കേരളം, തമിഴ‌്നാട‌്, പുതുച്ചേരി, ലക്ഷദ്വീപ‌് എന്നിവിടങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ‌്ചവയ‌്ക്കാന്‍ കോണ്‍ഗ്രസിന‌് കഴിഞ്ഞു.













