സിറിയയില്‍ ആശുപത്രിക്കു നേരേ ഭീകരാക്രമണം


ദമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ ആശുപത്രിക്കു നേരെ ഭീകരാക്രമണം.ഓപ്പറേഷന്‍ തീയ്യേറ്റര്‍ അടക്കമുള്ള പ്രധാന വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെയാണ് ഭീകരര്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആശുപത്രിയുടെ അത്യാഹിത വിഭാഗം ഭാഗികമായി തകര്‍ന്നെന്നാണ് വിവരം.
ആക്രമണത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആശുപത്രി പരിസരവും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്.




Sharing is Caring