കളമശ്ശേരി തട്ടികൊണ്ടുപോകല്‍ കേസില്‍ പ്രതിയായ സിപിഎം നേതാവ് വിഎ സക്കീര്‍ ഹുസൈന്റ മുന്‍കൂര്‍ ജാമ്യപേക്ഷയില് ഹൈക്കോടതി ഇന്ന് വിധി പറയും. താന്‍ രാഷ്ടീയ പ്രവര്ത്തകന് എന്ന നിലയിലാണ് കേസില്‍ ഇടപെട്ടതെന്നാണ് സക്കീര്‍ ഹുസൈന്റ വാദം. അതേസമയം സക്കീറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. സക്കീര്‍ പതിനാറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഗുണ്ടാ ബന്ധമുള്ള രാഷ്ട്രീയ നേതാവാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു. മുന്‍പ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സക്കീര്‍ മുന്‍കൂര്‍ ജ്യാമ്യാപേഷ നല്‍കിയിരുന്നു.













