സിപിഎം കൗണ്‍സിലര്‍മാര്‍ ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിയെന്ന് പരാതി


ആലപ്പുഴ: സിപിഎം കൗണ്‍സിലര്‍മാര്‍ ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിയാതായി പരാതി .ടൗണ്‍ ഹാളിന്റെ പൂട്ടു പൊളിച്ച്‌ സാധനങ്ങള്‍ കൊണ്ടു പോയെന്നാണ് ഇവര്‍ക്കെതിരെ ആരോഗ്യ വിഭാഗം ആരോപിക്കുന്നത് .ശ്രീജിത്ര, കെ.ജെ പ്രവീണ്‍, സൗമ്യ രാജ് എന്നിവര്‍ക്കെതിരെയാണ് ആരോഗ്യ വിഭാഗം ആരോപണം ഉന്നയിക്കുന്നത് .ഇവര്‍ക്കെതിരെ ഉടന്‍ പരാതി നല്‍കുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു .ഈ മാസം 11ന് നടന്ന സംഭവം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎം കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു .




Sharing is Caring