സിദ്ധാരാമയ്യ ഇഫക്ട്; കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് സര്‍വേ


കര്‍ണാടകത്തിലെ മുഖ്യമന്ത്രി സിദ്ധാരാമയ്യുടെ നയപരിപാടികള്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തന്നെ അധികാരത്തിലേറ്റുമെന്ന് സര്‍വേ. വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. സീ ഫോര്‍ നടത്തിയ സര്‍വേ ഫലത്തിലാണ് ഈ ഫലം.
കഴിഞ്ഞ മാസം 19 തൊട്ട് ഈ മാസം 10 വരെ നടത്തിയ സര്‍വേയിലാണ് ഈ ഫലം വന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സര്‍വേ നടന്നത്.
225 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 120 മുതല്‍ 132 വരെ സീറ്റുകള്‍ ലഭിക്കാം. ബിജെപിക്ക് 60 മുതല്‍ 72 സീറ്റുകള്‍ വരെയെ ലഭിക്കുകയുള്ളൂ. ജനതാദള്‍ എസ് 24 മുതല്‍ 30 സീറ്റ് വരെ നേടാം എന്നാണ് സര്‍വേ ഫലം. ചെറുകക്ഷികള്‍ക്ക് ഒന്നു മുതല്‍ ആറ് സീറ്റുകള്‍ വരെ ലഭിക്കാം.




Sharing is Caring