സിഎംആർഎല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് കേന്ദ്രസർക്കാർ. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയത് സങ്കല്‍പ്പിക്കാനാവാത്ത അഴിമതിയെന്ന് എസ്എഫ്ഐഒ കണ്ടെത്തല്‍.ചെലവുകള്‍ പെരുപ്പിച്ചുകാട്ടി അഴിമതിപ്പണം കണക്കില്‍പ്പെടുത്തുകയാണ് ചെയ്തതെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ കേന്ദ്രം പറയുന്നത്.
ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോർഡ് ഉത്തരവിൻമേല് മറ്റു അന്വേഷണം പാടില്ലെന്ന വാദവും നിലനില്‍ക്കില്ല.സിഎംആർഎല്ലില്‍ കെഎസ്ഐഡിസിയുടെ ഓഹരി പങ്കാളിത്തമുള്ളതിനാല്‍ പൊതുതാത്പര്യ പരിധിയില്‍ വരും. കമ്മീഷൻ ഉത്തരവ് വന്നതുകൊണ്ട് മറ്റു നടപടികള്‍ പാടില്ലെന്ന വാദം നിലനില്‍ക്കില്ല.

നിയമം അനുസരിച്ച് തുടർ നടപടികള്‍ സ്വീകരിക്കാനാവുമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികള്‍ ചെലവിട്ടെന്നും വ്യാജ ബില്ലുകളുണ്ടാക്കിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.













