തിങ്കളാഴ്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്ത് പെട്രോള്‍ പമ്ബുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.
കോഴിക്കോട് എച്ച്‌പിസിഎല്‍ ഓഫീസ്ല്‍ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കള്‍ മർദ്ദിച്ചെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 6 വരെ കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ പമ്ബുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും ഡീലേഴ്സ് അസോസിയേഷൻ പറഞ്ഞു.













