സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ മെഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് ചാമ്പ്യന്‍


സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ മെഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് ചാമ്പ്യന്‍. സഹതാരം ലൂയിസ് ഹാമില്‍ട്ടനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റോസ്ബര്‍ഗ് ഒന്നാമതെത്തിയത്. വിജയത്തോടെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള പോരാട്ടത്തിലും റോസ്ബര്‍ഗ് ഒന്നാമതെത്തി.


ആറു ഗ്രാന്‍ഡ് പ്രീകള്‍ ശേഷിക്കെ ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ ഹാമില്‍ട്ടനേക്കാള്‍ എട്ട് പോയിന്റ് മുന്നിലായി റോസ്ബര്‍ഗ്.


ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയില്‍ 0.4 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് റോസ്ബര്‍ഗ് രണ്ടാമതെത്തിയ റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കാര്‍ഡോയെ മറികടന്നത്. കരിയറിലെ 200-ാം മത്സരത്തിനായിരുന്നു റോസ്ബര്‍ഗ് ഇറങ്ങിയത്.



Sharing is Caring