സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ അഴിച്ചുപണി


മലപ്പുറം: സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ അഴിച്ചുപണി. മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മയിലിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ വെളിയം രാജനും സെക്രട്ടറി എ.കെ.ചന്ദ്രനും അടക്കം നാലു പേര്‍ കൗണ്‍സിലില്‍ നിന്ന് പുറത്തായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തന്‍ വാഴൂര്‍ സോമനെ അഴിമതി ആരോപണത്തെ തുടര്‍ന്ന് കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.


രാജനും ചന്ദ്രനും പകരം തിരുവനന്തപുരത്ത് നിന്നുള്ള ജെ.വേണുഗോപാലന്‍ നായര്‍ ചെയര്‍മാനായുള്ള പുതിയ കണ്‍ട്രോള്‍ കമ്മിഷനെ തിരഞ്ഞെടുത്തിട്ടുണ്ട്. കെ.ഇ.ഇസ്മയില്‍ പക്ഷ നേതാവായ എം.പി.അച്യുതനേയും ഒഴിവാക്കി. അതേസമയം ഗോഡ്ഫാദര്‍ പരാമര്‍ശത്തെ തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലില്‍ നിന്ന് മുമ്ബ് ഒഴിവാക്കപ്പെട്ട ഇ.എസ്.ബിജിമോള്‍ എം.എല്‍.എ തിരിച്ചെത്തി. പാലക്കാട്,​ എറണാകുളം ജില്ലാ ഘടകങ്ങളില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടന്നു. പാലക്കാട് നിന്നുള്ള ഈശ്വരി രേശയെ വോട്ടെടുപ്പിലൂടെയാണ് ഒഴിവാക്കിയത്.




Sharing is Caring