പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതിന് സമയം ചോദിച്ച് നല്കിയ സാവകാശ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സാവകാശ ഹര്‍ജി വൈകിപ്പിക്കാന്‍ ബോര്‍ഡ് ശ്രമിച്ചിട്ടില്ല. എന്തുപറഞ്ഞാലും നെഗറ്റീവായി എടുക്കരുതെന്നും പത്മകുമാര്‍ പറഞ്ഞു.
92 കോടി രൂപ നല്‍കിയെന്ന് കേന്ദ്രന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത് അവാസ്തവമാണ്. ശബരിമലയ്ക്ക് അനുവദിച്ചത് ആറ് കോടി രൂപ മാത്രമാണ്. ശബരിമല വിഷയത്തില്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണ്.














