സായി പല്ലവി വീണ്ടും തെലുങ്കില്‍


ഫിദ എന്ന സിനിമയിലൂടെ തെലുങ്കില്‍ അരങ്ങേറിയ സായി പല്ലവി അടുത്ത ചിത്രത്തിലും കരാറൊപ്പിട്ടു. ഹനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് – തമിഴ് നടന്‍ ഷര്‍വാനന്ദാണ് ചിത്രത്തിലെ നായകനാവുന്നത്. സായി പല്ലവി സിനിമയുടെ തിരക്കഥ കേട്ടുവെന്നും അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ടെന്നും സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ സായി കരാറൊപ്പിടുമെന്നാണ് അറിയുന്നത്.


ജനുവരി മൂന്നാം വാരത്തോടെ നേപ്പാളിലെ കാഠ്മണ്ഡുവില്‍ ചിത്രീകരണം ആരംഭിക്കും. കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം ഉണ്ടാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത.


നാനി നായകനായ മിഡില്‍ ക്ളാസ് അബ്ബായി (എം.സി.എ)​ ആണ് സായിയുടേതായി ഒടുവില്‍ തെലുങ്കില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സായിയെ കൂടാതെ ഭൂമിക ചാവ്ളയും ചിത്രത്തിലുണ്ട്.



Sharing is Caring