സാനിയ-ഹിംഗിസ് സെമിയില്‍


1sania-mirza-1സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഡബ്ല്യുടിഎ ടെന്നീസിന്റെ സെമിയില്‍. ആദ്യ റൗണ്ടില്‍ ചൈനീസ് തായ്‌പേയിയുടെ ഹാവോ ചിങ് ചാന്‍-യങ് ജാന്‍ ചാന്‍ സഖ്യത്തെ കീഴടക്കി, സ്‌കോര്‍: 7-6 (12-10), 7-5. തിരിച്ചുവരവിലെ ആദ്യ കളിയില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ജയം സ്വന്തമാക്കാനായി ഇന്തോ-സ്വിസ് ജോഡിക്ക്.


സെമിയില്‍ നാലാം സീഡ് എകാതറീന മകരോവ-എലേന വെസ്‌നിന, ആന്ദ്രിയ ഹല്‍വക്കോവ-ലൂസി ഹ്രദേക്ക മത്സര വിജയകളെ നേരിടും രണ്ടാം സീഡായ സാനിയയും ഹിംഗിസും. ഒന്നാം സീഡ് കരോലിന്‍ ഗാര്‍ഷ്യ-ക്രിസ്റ്റിന മ്ലദെനോവിച്ച്, മൂന്നാം സീഡ് ബെഥാനി മാറ്റെക്ക് സാന്‍ഡ്‌സ്-ലൂസി സഫറോവ സഖ്യങ്ങളും സെമിയിലെത്തി.




Sharing is Caring