ഡിജിറ്റല്‍ സര്‍വകലാശാല വിസി ആയ സജി ഗോപിനാഥിന് അധിക ചുമതലയായാണ് കെടിയു വിസി സ്ഥാനം കൂടി നല്‍കിയത്. മുന്‍ വിസി സിസാ തോമസ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പശ്ചാത്തലത്തിലാണ് ചുമതല മാറ്റം.
ഡോ. സജി ഗോപിനാഥ് സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ ആയി ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തുമണിക്ക് സര്‍വകലാശാലയില്‍ എത്തി സ്ഥാനമേല്‍ക്കും.

ഡിജിറ്റല്‍ സര്‍വകലാശാല വിസി ആയ സജി ഗോപിനാഥിന് അധിക ചുമതലയായാണ് കെടിയു വിസി സ്ഥാനം കൂടി നല്‍കിയത്. മുന്‍ വിസി സിസാ തോമസ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പശ്ചാത്തലത്തിലാണ് ചുമതല മാറ്റം.
സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനലില്‍ നിന്ന് ഇന്നലെയാണ് ഗവര്‍ണര്‍ സജീ ഗോപിനാഥിനെ വി സിയായി നിയമിച്ച് വിജ്ഞാപനമിറക്കിയത്. നേരത്തെ സര്‍ക്കാര്‍ സജി ഗോപിനാഥിന്റെ പേര് ശുപാര്‍ശ ചെയ്തപ്പോള്‍ ഗവര്‍ണര്‍ അത് നിരാകരിച്ചിരുന്നു.