സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം പാടില്ലെന്ന് സുപ്രിം കോടതി


വിദൂര വിദ്യാഭ്യാസം വഴി സാങ്കേതിക കോഴ്‌സുകള്‍ നടത്തുന്നത് സുപ്രിം കോടതി തടഞ്ഞു. വിദൂര വിദ്യാഭ്യാസം വഴിയോ കറസ്‌പോന്‍ഡന്‍സ് കോഴ്‌സ് ആയോ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ നടത്താന്‍ പാടില്ലെന്നാണ് സുപ്രിം കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം എന്‍ജിനീയറിങ് കോഴ്‌സുകളൊന്നും ഈ രീതിയില്‍ നടത്താന്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്.


സാങ്കേതിക കോഴ്‌സുകള്‍ കറസ്‌പോന്‍ഡന്‍സ് വഴി നടത്താമെന്ന ഒഡിഷ ഹൈക്കോടതിയുടെ ഉത്തരവ് തടഞ്ഞാണ് സുപ്രിം കോടതി നിലപാടറിയിച്ചത്. പഞ്ചാബ്,ഹരിയാന ഹൈക്കോടതികളുടെ വിധിക്ക് പിന്തുണ നല്‍കുകയായിരുന്നു സുപ്രിം കോടതി.


രണ്ടു വര്‍ഷം മുന്‍പാണ് ഇതു സംബന്ധിച്ച കേസ് കോടതിയിലെത്തുന്നത്. കംപ്യൂട്ടര്‍ സയന്‍സ് ബിരുദം വിദൂര വിദ്യാഭ്യാസം വഴി നടത്തുന്നത് തടഞ്ഞ ഹൈക്കോടതി ഇത്തരം കോഴ്‌സ് ക്ലാസില്‍ പങ്കെടുത്ത് തന്നെ നേടേണ്ട ബിരുദമാണെന്ന് ഉത്തരവിടുകയായിരുന്നു. ഈ കേസാണ് പിന്നീട് സുപ്രിം കോടതിയുടെ മുന്നിലെത്തിയത്.



Sharing is Caring