സഹോദരിയെ ജോലിക്കെന്ന വ്യാജേന ദുബായില്‍ കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖ് ആണ് പിടിയിലായത്. ജോലിക്കെന്ന വ്യാജേന സഹോദരിയെ വിദേശത്തെത്തിച്ച പ്രതി പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി യുവതി പൊലീസില്‍ മൊഴി നല്കി.പ്രതി മുഹമ്മദ് സിയാഖിന്റെ രണ്ടാനമ്മയുടെ മകളെ ജോലി തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദേശത്തെത്തിച്ചത്. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റിന് വേണ്ടിയാണ് ഇയാള്‍ സഹോദരിയെ ദുബൈയിലെത്തിച്ചത്. സഹോദരിയെ സ്വന്തം റൂമില്‍ ബന്ധിയാക്കി വച്ച ഇയാള്‍ നിരവധി തവണ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. തൊട്ടടുത്ത റൂമില്‍ താമസിക്കുന്നവരുടെ സഹായത്തോടെ നാട്ടിലെത്തിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.













