സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട എ.എ.പി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു


:ദില്ലിയില്‍ എഎപി നേതാവ് ലൈംഗിക പീഢനത്തിനിരയാക്കിയ എഎപി വനിത പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. പീഡനത്തിനിരയായതിനു ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട ഇവരെ ഇന്നലെ വൈകുന്നേരത്തോടെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ യുവതി എല്‍.എന്‍.ജെ.പി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.


പീഢനത്തിനിരയാക്കിയെന്ന കേസില്‍ കഴിഞ്ഞ ജൂണില്‍ എംഎപി നേതാവായ രമേഷ് വധവയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങിയതിനെതിരെ യുവതിയുടെ ബന്ധുക്കള്‍ ആരോപണമവുമായെത്തി. കേസിലെ പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം.




Sharing is Caring