സല്‍മാന്‍ ഖാന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം


വാഹനാപകടക്കേസില്‍ പ്രതിയായ ബോളിവുഡ് താരം സല്‍മാന്‍ ഖാനോട് നേരിട്ട് ഹാജരാകാന്‍ ബോംബെ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഉച്ചക്ക് ഒന്നരയോടെ സല്‍മാന്‍ ഖാന്‍ കോടതിയിലെത്തും. കോടതിയിലും പരിസരത്തും പൊലീസ് സുരക്ഷാസന്നാഹം ശക്തമാക്കി.


അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു കൊണ്ടുള്ള സെഷന്‍സ് കോടതി വിധിക്കെതിരെ സല്‍മാന്‍ ഖാന്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് എസ്ആര്‍ ജോഷിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.




Sharing is Caring