സലാലയിൽ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്തെി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് ,നജീബ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തെട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയിൽ കണ്ടത്. ഇരുവരും സന്ദർശക വിസയിലാണ് സലാലയിലത്തെിയത്.
പോലീസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു. സലാലയിലുള്ള മൂവാറ്റുപുഴ സ്വദേശിയായ മലയാളിയുമായി ചേർന്ന് തുംറൈത്തിൽ ക്രഷർ യൂനിറ്റ് തുടങ്ങുന്നതിനാണ് ഇരുവരും ഇവിടെ എത്തിയത്.













