സര്‍ക്കാര്‍ പദ്ധതികളിലെ കാലതാമസം ഒഴിവാക്കപ്പെടേണ്ടത് അത്യാവശ്യമെന്ന് എം .ബി. രാജേഷ്


സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ കാലതാമസം ഒഴിവാക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി എം.ബി രാജേഷ്. ഗോശ്രീ ഇന്‍ലാന്‍ഡ് വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ എളങ്കുന്നപ്പുഴ മുരിക്കുംപാടത്ത് കേരള വാട്ടര്‍ അതോറിറ്റി നിര്‍മിച്ച ജലസംഭരണിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


പദ്ധതികള്‍ക്ക് കാലതാമസമുണ്ടാകുമ്ബോള്‍ രണ്ട് ബുദ്ധിമുട്ടുകളാണ് പ്രധാനമായും സംഭവിക്കുന്നത്. പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഫലം യഥാസമയം ജനങ്ങള്‍ക്ക് ലഭിക്കാതെ വരികയും ചെലവ് വര്‍ധിക്കുകയും ചെയ്യുന്നു. ചെലവ് വര്‍ധിക്കുന്നത് വഴി സര്‍ക്കാരിന് അധിക ബാധ്യതയും ഉണ്ടാകുന്നു. അതു കൊണ്ട് പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.


ചടങ്ങില്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായിരുന്നു. 5.09 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന സംഭരണിയുടെ ശേഷി 11.80 ലക്ഷം ലിറ്ററാണ്. എളങ്കുന്നപ്പുഴ, കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ ഫോര്‍ട്ട്‌ വൈപ്പിന്‍ എന്നീ സ്ഥലങ്ങളിലേക്ക് ജലമെത്തിക്കുക എന്നതാണ് ജല സംഭരണിയുടെ ലക്ഷ്യം. പുതുവൈപ്പ് സംഭരണിയില്‍ നിന്നാണ് മുരിക്കുംപാടത്തേക്ക് വെള്ളമെത്തിക്കുന്നത്.

ജിഡയുടെ നേതൃത്വത്തില്‍ എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്ബലം, ഫോര്‍ട്ട്‌ വൈപ്പിന്‍ പ്രദേശങ്ങളിലെ ജലവിതരണം സുഗമമാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് വാട്ടര്‍ അതോറിറ്റി ആവിഷ്കരിച്ചിട്ടുള്ളത്. 56.85 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്



Sharing is Caring