സനല്‍ കുമാര്‍ കൊലപാതകം: ഭാര്യയും കുടുംബവും സമരമുഖത്തേക്ക്


തിരുവനന്തപുരം: കാവുവിള സ്വദേശി സനല്‍കുമാറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ കുടുംബം സമരത്തിലേക്ക്. പ്രതിയെ അറസ്റ്ര് ചെയ്യുന്നതുവരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് സനല്‍ കുമാറിന്റെ സഹോദരി പറഞ്ഞു. സനല്‍ കുമാറിനെ ആക്രമിച്ച കൊടങ്ങാവിളയില്‍ രണ്ട് മക്കളുമായി സമരം നടത്തുമെന്ന് ഭാര്യ വിജി അറിയിച്ചു. ഡി.വൈ.എസ്.പിയെ എന്നാണോ അറസ്റ്റ് ചെയ്യുന്നത് അന്ന് വരെ അവിടെ സമരം തുടരാനാണ് ഭാര്യ വിജിയുടെ തീരുമാനം. കൂടാതെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച്‌ പുരോഗമിക്കുകയാണ്.


സനല്‍ കുമാര്‍ കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന ഡി.വൈ.എസ്‌.പി ഹരികുമാറിനെ കണ്ടെത്താനായി അന്വേഷണ സംഘം പുതിയ വഴികള്‍ തേടുന്നു. കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഡി.വൈ.എസ്‌.പി ഹരികുമാര്‍ ഒളിവില്‍ തുടരുന്നത് പൊലീസിനും സര്‍ക്കാരിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാനായി ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണ സംഘം സമ്മര്‍ദ്ദം ശക്തമാക്കിയത്.




Sharing is Caring