ശബരിമല ആക്രമണം ; ഒരാള്‍ കൂടി അറസ്റ്റില്‍


ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയ്ക്ക് ശേഷം ശബരിമലയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പാലോട് സ്വദേശി സജികുമാര്‍ ആണ് അറസ്റ്റിലായത്.


അറസ്റ്റിലായ സജികുമാറിനെ പത്തനംതിട്ട പൊലീസിന് കൈമാറി. നിലവില്‍ സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 546 കേസുകളിലായി 3719 പ്രെയാണ് അറസ്റ്റ് ചെയ്തത്.


കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച്‌ സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഭൂരിഭാഗം കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



Sharing is Caring