സഞ്‌ജയ്‌ ദത്ത്‌ ജയില്‍ മോചിതനായി


അനധികൃതമായി ആയുധം കൈവശംവെച്ചുവെന്ന കേസില്‍ അഞ്ചുവര്‍ഷം തടവിന്‌ ശിക്ഷിക്കപ്പെട്ട ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്ത്‌ ജയില്‍ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ രാവിലെ 8.45 ഓടെയാണ്‌ സഞ്‌ജയ്‌ ദത്ത്‌ പുറത്തിറങ്ങിയത്‌. ജയിലില്‍ നിന്ന്‌ പുറത്തിറങ്ങുന്ന ദത്തിനെ സ്വീകരിക്കാന്‍ ഭാര്യ മാന്യതയും കുട്ടികളും അടുത്ത ബന്ധുക്കളും എത്തിയിരുന്നു. അതേസമയം സഞ്‌ജയ്‌ ദത്തിന്റെ ജയില്‍ മോചനത്തെ ചോദ്യം ചെയ്‌ത് പ്രദീപ്‌ ഭാലേകര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി ബോംബേ ഹൈക്കോടതി ഇന്ന്‌ പരിഗണിച്ചേക്കും.




Sharing is Caring