സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ 1000 വൈഫൈ ഹോട്ട് സ്പോട്ടുകള്‍


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കിയ 1000 വൈഫൈ ഹോട്ട് സ്പോട്ടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഉച്ചകോടിയില്‍ വച്ചാണ് ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്.ആയിരം ഹോട്ട് സ്പോട്ടുകളിലൂടെ പരിധിയില്ലാതെ ഒരു വര്‍ഷം ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കരന്‍ അറിയിച്ചു.


സംസ്ഥാനം ഡിജിറ്റല്‍ രംഗത്ത് കുതിച്ച്‌ ചാട്ടത്തിന് ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാക്കി മാറ്റിയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും വിവരസാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.




Sharing is Caring