സംസ്ഥാനത്ത് പെട്രോള്‍ വില 82 കടന്നു


ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയുടെ കുതിപ്പ് തുടര്‍ച്ചയായ 10-ാം ദിവസവും മേലോട്ട് തന്നെ. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച ലിറ്ററിന് 79.31 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വില. ലിറ്ററിന് 71.34 രൂപയാണ് ഡീസല്‍ വില. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 86.72 രൂപയായും ഡീസല്‍ വില ലിറ്ററിന് 75.74 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.7 രൂപയും ഡീസലിന് ലിറ്ററിന് 76.41 രൂപയുമാണ് വില.


വിലവര്‍ധനയ്ക്കുകാരണം ബാഹ്യഘടകങ്ങളാണെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നു. അസംസ്‌കൃത എണ്ണയുത്പാദനം കുറഞ്ഞു. ഉത്പാദനം പ്രതിദിനം പത്തുലക്ഷം വീപ്പയാക്കാമെന്ന് ഒപെക് പറഞ്ഞിരുന്നെങ്കിലും അത് നടപ്പായില്ല. ഇതിനുപുറമേ വെനസ്വേല, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധി തുടരുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതും വിലകൂടാന്‍ കാരണമായി.


കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഡീസല്‍ വില ലിറ്ററിന് 4.66 രൂപയും പെട്രോള്‍ വില 6.35 രൂപയുമാണ് വര്‍ധിച്ചത്.



Sharing is Caring