പി.കെ ശശിയെ അറസ്റ്റ് ചെയ്യണമെന്ന് ഡീന്‍ കുര്യാക്കോസ്


തിരുവനന്തപുരം: ലൈംഗിക പീഡന വിഷയത്തില്‍ ആരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.


സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച എം.എല്‍.എ രാജിവെക്കണം. ഡി.വൈ.എഫ്.ഐ ഇരയോടൊപ്പമാണോ, പീഡകനൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചമുമ്ബാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പി.കെ ശശിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരാതി നല്‍കിയത്.




Sharing is Caring