സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ അടിയന്തിര നടപടി; സിരിജഗന് കമ്മീഷന്റെ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും.കേരളത്തിലെ തെരുവു നായ ശല്യത്തെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മീഷന് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം യുദ്ധകാലാടിസ്ഥാനത്തിൽ കുറയ്ക്കണമെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.വന്ധ്യംകരണത്തിലൂടെ മാത്രം തെരുവ് നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണാന്‍ ആകില്ല. വന്ധ്യംകരണം കൊണ്ട് നായ്ക്കളുടെ എണ്ണം കുറക്കാൻ ചുരുങ്ങിയത് നാല് വർഷമെങ്കിലുമെടുക്കുമെന്നും കമ്മീഷന് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ തെരുവ്നായകളെ കൊല്ലാന്‍ ജനങ്ങള്‍ നിയമം കയ്യില്‍ എടുക്കും. സമീപകാല സര്‍വ്വേ പ്രകാരം 85% പേരും നായ്ക്കളെ ഉടന്‍ കൊല്ലണമെന്ന അഭിപ്രായക്കാരാണ്. ആക്രമണം വര്‍ധിച്ചതോടെ, ജനങ്ങള്‍തന്നെ പരസ്യമായി തെരുവ് നായ്ക്കളെ കൊല്ലുന്ന സ്ഥിതി സംസ്ഥാനത്ത് പലയിടത്തും ഉണ്ടെന്നും ജസ്റ്റിസ് സിരിജഗന്കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ തെരുവുനായ ശല്യം സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഇന്ന് പരിഗണിക്കാന്കോടതി തീരുമാനിച്ചിരുന്നത്.പേ വിഷബാധക്കുള്ള മരുന്ന് സർക്കാർ അവശ്യമരുന്നുകളുടെ പട്ടികയിൽ പുനസ്ഥാപിക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.













