സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ്‌ പണി മുടക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ്‌ പണി മുടക്ക് നടത്താന്‍ തീരുമാനം. പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാകും പമ്പുകള്‍ പണിമുടക്കുക. പെട്രോള്‍ പമ്പുകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്.


ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ മാര്‍ച്ച്‌ 26ന് അടച്ചിടുമെന്ന് അറിയിച്ചത്. പമ്പുകളുടെ പ്രവര്‍ത്തനം സുഗമമായ രീതിയില്‍ നടത്തുന്നതിന് മതിയായ സംരക്ഷണം നല്‍കണമെന്നാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ ആവശ്യം.




Sharing is Caring