സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു വിവിധ ജില്ലകളിൽ റെഡ് അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്. കൊല്ലം ശക്തികുളങ്ങരയില്‍ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.


കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, ജില്ലകളില്‍ മഴ ശക്തമാണ്.കനത്ത കാറ്റിലും മഴയിലുമായി കാസര്‍കോട് വെള്ളരിക്കുണ്ട് കനപ്പള്ളിയില്‍ വീട് തകരുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു . ഇതില്‍ ഒരാളുടെ നിലഗുരുതരമായി തടരുന്നു . ജില്ലയില്‍ ഇതുവരെ 120 വീടുകള്‍ പൂര്‍ണ്ണമായും മൂന്ന് വീട് ഭാഗികമായും തകര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . 200 ഹെക്ടറിലധികം സ്ഥലത്ത് കൃഷി നാശം സംഭവിച്ചിട്ടുണ്ട്.




Sharing is Caring