സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍


കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരേയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ കണ്ണൂരില്‍ ശക്തമായ സുരക്ഷയാണ് പൊലിസ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മുഴുവന്‍ പൊലിസ് നിരീക്ഷണം ശക്തമാക്കി.




Sharing is Caring