തിരുവനന്തപുരം: കേരളത്തിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി.
കാസർകോട് ജില്ലയിലെ നീലേശ്വരം, കാസർകോട് മുൻസിപ്പാലിറ്റികൾ, കള്ളാർ, ഇടുക്കി ജില്ലയിലെ വണ്ടൻമേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാൽ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ കേരളത്തിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 22 ആയി.

സമ്പർക്കത്തിലൂടെ കോവിഡ് വ്യാപിച്ച മേഖലകളെയാണ് ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 15 വരെയായി ചുരുങ്ങിയിരുന്നു.













