തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ ധനപ്രതിസന്ധി രൂക്ഷം. സംസ്ഥാന ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം ഇന്നും പ്രതിസന്ധിയിലാകും. ട്രഷറികള്‍ക്ക് ആവശ്യമായ നോട്ടുകള്‍ ബാങ്കുകള്‍ നല്‍കിയില്ലെങ്കില്‍ ശമ്പള വിതരണം സ്തംഭിക്കും. ഇന്നലെ പണം ലഭിക്കാത്തവരും ഇന്ന് ട്രഷറികളില്‍ പണം പിന്‍വലിക്കാന്‍ എത്തും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശമ്പള വിതരണവും, പെന്ഷന് വിതരണവും മുടങ്ങി. ട്രഷറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണം ലഭിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. എന്നാല്‍ വൈകുന്നേരത്തോടെ കൂടുതല്‍ പണം പണം എത്തിക്കാനായത് ഇടപാട് കാര്‍ക്ക് ആശ്വാസമായി. വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശമ്പളവും പെന്‍ഷനും നല്കാന് 300 കോടി രൂപ ആവശ്യമുണ്ടെങ്കിലും വെറും 12 കോടി രൂപയാണ് ട്രഷറികളില്‍ ബാലന്‍സ് ഉള്ളത്. ആവശ്യത്തിന് പണം റിസര്‍വ്വ് ബാങ്കില്‍ ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണം നല്കാന് കഴിയില്ല.












