സംസ്ഥാന സിവില്‍ സപ്ലൈസ് കോർപ്പറേഷന് (സപ്ലൈകോ) 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.വിഷു, റമദാൻ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങള്‍ക്ക് ഈ തുക സഹായകമാകും.
ഈ സാമ്ബത്തിക വർഷത്തില്‍ ഇതുവരെ സപ്ലൈക്കോയ്ക്ക് വിപണി ഇടപെടല്‍ സഹായമായി 489 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇതില്‍ 205 കോടി രൂപയായിരുന്നു ബജറ്റില്‍ വകയിരുത്തിയിരുന്നത്.

എന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 284 കോടി രൂപ അധികമായി അനുവദിക്കുകയായിരുന്നു.കഴിഞ്ഞ സാമ്ബത്തിക വർഷത്തിലും ബജറ്റിന് പുറമെ സപ്ലൈക്കോയ്ക്ക് അധിക തുക അനുവദിച്ചിരുന്നു. അന്ന് 205 കോടി രൂപയായിരുന്നു ബജറ്റില്‍ വകയിരുത്തിയിരുന്നതെങ്കിലും 391 കോടി രൂപ വിപണി ഇടപെടലിനായി നല്‍കിയിരുന്നു













